കൊല്ലം: പൊലീസിലെ ക്രിമിനലുകളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.
പുറത്തുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് പൊലീസിലെ ക്രിമിനലുകള്‍ ചെയ്യുന്നത്. ഹാപ്പി രാജേഷ് വധ കേസില്‍ പ്രതി ഡി.വൈ.എസ്.പി സന്തോഷ് നായരെ സസ്പെന്‍ഷനില്‍ നിര്‍ത്തി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍.
ഇത്തരക്കാരെ പൊലീസ് സേനയില്‍ നിന്ന് പുറത്താക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: