ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാതെ കുടുംബം നയിച്ചുകൊണ്ടുപോവുക പ്രയാസമായി വന്നിരിക്കുന്നു. ചെലവുകള്‍ അത്ര വര്‍ദ്ധിച്ചു. ഇന്ന് അച്ഛനമ്മമാരെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ സ്വകാര്യ സ്കൂളുകളെ ആശ്രയിക്കാതെ പറ്റില്ലെന്നായി. അവിടെയാകട്ടെ, പ്രവേശനം ലഭിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും പണം വളരെയധികം വേണം.
സ്വകാര്യ സ്കൂളുകള്‍ പേരും പെരുമയും നിലനിര്‍ത്തുന്നതിനുവേണ്ടി ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കും. പക്ഷേ, അറിവോ സ്വഭാവശുദ്ധിയോ അല്ല പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കുമാത്രമാണ് അവിടെ വിദ്യാര്‍ത്ഥിയുടെ വിജയത്തിന്റെ മാനദണ്ഡം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: