എന്‍. ശക്തന്‍ ഡപ്യൂട്ടി സ്പീക്കര്‍

Tuesday 28 June 2011 12:08 pm IST

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി എന്‍. ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തരവേളയ്ക്ക്‌ ശേഷം നടന്ന വോട്ടെടുപ്പില്‍ ശക്തന്‌ 73 വോട്ടും എതിര്‍ സ്ഥാനാര്‍ത്തി സിപിഐയിലെ ഇ.എസ്‌. ബിജിമോള്‍ക്ക്‌ 67 വോട്ടും ലഭിച്ചു. രഹസ്യ ബാലറ്റ്‌ വഴിയായിരുന്നു തിരഞ്ഞെടുപ്പ്‌.
ധര്‍മ്മടം എംഎല്‍എ സിപിഎമ്മിലെ കെ.കെ. നാരായണന്‍ അനാരോഗ്യത്തെതുടര്‍ന്ന്‌ വോട്ട്‌ ചെയ്യാതിരുന്നപ്പോള്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്തു.