ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

Saturday 18 October 2014 2:51 pm IST

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയെയും, മാളികപ്പുറം മേല്‍ശാന്തിയായി എസ്.കേശവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി നിലവില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മാവേലിക്കര സ്വദേശിയാണ് കേശവന്‍ നമ്പൂതിരി. ഉഷപൂജയ്ക്ക് ശേഷമായിരുന്നു അടുത്ത വര്‍ഷത്തെ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. ദേവസ്വം അധികൃതരുടെയും ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷ‌ണറുടെയും സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് ഒന്‍പതും, മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. സന്നിധാനത്ത് അതതു ക്ഷേത്രങ്ങളുടെ സോപാനത്തുവച്ച് ഇവരുടെ പേരുകള്‍ നറുക്കിട്ട് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുകയായിരുന്നു. പന്തളം രാജകുടുംബ പരമ്പരയില്‍പ്പെട്ട കുട്ടികളാണ് നറുക്കെടുത്തത്. നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്നും സൗരവ് വര്‍മ്മയും പൂര്‍ണ്ണശ്രീ വര്‍മ്മയും ശനിയാഴ്ച ഉച്ചക്ക് തന്നെ ശബരിമലയിലേക്ക് പുറപ്പെട്ടിരുന്നു. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. 23ന് നട അടയ്ക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.