തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതെന്ന പേരില്‍ വാട്സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 23നു ശേഷം പേര് വെളിപ്പെടുത്താമെന്നും ജോര്‍ജ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. സരിതയുടെ പേരില്‍ ആറോളം വീഡിയോ ക്ലിപ്പുകളാണ് വാട്സ് ആപ്പില്‍ പ്രചരിച്ചത്. ലക്ഷക്കണക്കിനുപേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സരിത പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: