പോലീസ് അതിക്രമം; ബൈക്കുകള്‍ വലിച്ചെറിഞ്ഞു

Saturday 18 October 2014 4:06 pm IST

അമ്പലപ്പുഴ: വെയിറ്റിങ് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ അമ്പലപ്പുഴ സ്‌റ്റേഷനിലെ പോലീസുകാര്‍ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞത് വിവാദമായി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കച്ചേരിമുക്കിലായിരുന്നു സംഭവം. അഭിഭാഷകന്‍ കൂടിയായ സിപിഎം നേതാവിന്റേതടക്കമുള്ള ബൈക്കുകളാണ് പോലീസുകാര്‍ തള്ളിയിട്ടത്. നിയമം ലംഘിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഉടമയ്‌ക്കെതിരെ കേസെടുക്കേണ്ടതിന് പകരം അതിക്രമം കാട്ടിയത് വിവാദമായി. കുഴിയില്‍ വീണ ബൈക്കിന്റെ ലൈറ്റുകള്‍ തകരുകയും മറ്റു കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ ബൈക്ക് മാറ്റാന്‍ മാത്രമാണ് താന്‍ നിര്‍ദേശിച്ചതെന്നാണ് എസ്‌ഐയുടെ ഭാഷ്യം. സംഭവം വിവാദമായ സാഹചര്യത്തില്‍ പോലീസുകാര്‍ തന്നെ ബൈക്കുകള്‍ ഉപേക്ഷിച്ച സ്ഥലത്ത് നിന്നും ഉടമകള്‍ക്ക് തിരികെ കൊടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.