പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ഭ്രാന്തില്ലാ ഭ്രാന്തന്റെ സ്മരണയില്‍ രായിരനെല്ലൂര്‍ മലയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി. ആത്മനിര്‍വൃതിയുടെ പുണ്യം തേടാന്‍ ആയിരങ്ങളാണ് ഇന്നലെ മലകയറ്റത്തിനെത്തിയത്. കേരളത്തിനകത്തും പുറത്തുനിന്നുമായി അതിരാവിലെ തന്നെ ഭക്തര്‍ മലകയറ്റം തുടങ്ങി.
രായിരനല്ലൂരിനടുത്ത് നാറാണത്ത് ഭ്രാന്തന് ഭജന നടത്തിയ ഭ്രാന്താചലത്തിലും തപസ്സനുഷ്ഠിച്ച ഗുഹകളിലും അദ്ദേഹം പ്രതിഷ്ഠ നിര്‍വ്വഹിച്ച ക്ഷേത്രത്തിലും, ചങ്ങലക്കിടപ്പെട്ട കാഞ്ഞിരത്തിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്. ഭക്തരെ നിയന്ത്രിക്കാനും സഹായങ്ങള്‍ നല്‍കാനും പോലീസും വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: