വിദ്യാര്‍ത്ഥിനിയെയും സഹോദരനെയും അക്രമിച്ച ഒരാള്‍ അറസ്റ്റില്‍

Saturday 18 October 2014 9:02 pm IST

അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനിയെയും സഹോദരനെയും അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടപ്പള്ളി സ്വദേശി പതിനേഴുകാരനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍ത്തല ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. പല്ലന പുനൂര്‍ സ്വദേശിയായ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിക്കും സഹോദരന്‍ ജിയാഹത്തി (24)നുമാണ് തോട്ടപ്പള്ളി സ്പില്‍വ്വേ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് മര്‍ദ്ദന മേറ്റത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.