കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍

Saturday 18 October 2014 9:19 pm IST

ചേര്‍ത്തല: കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാവ് അറസ്റ്റില്‍. കോടംതുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡ് ചക്കളത്തില്‍ ബിജു (34)വാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് തുറവൂര്‍ പാട്ടുകുളങ്ങര കെപി കവലയില്‍ വില്‍പ്പന നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഇയാളെ കുത്തിയതോട് എസ്‌ഐ: ബിജു വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തു ഗ്രാം വീതമുള്ള നാല്‍പ്പതോളം കഞ്ചാവ് പൊതികള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.