നിര്‍ധന രോഗികള്‍ക്കായി നാട് കൈകോര്‍ക്കുന്നു

Saturday 18 October 2014 9:20 pm IST

ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നിര്‍ധന രോഗികള്‍ക്ക് വേണ്ടി ഗ്രാമം ഒന്നാകെ കൈക്കോര്‍ക്കുമെന്ന് ചികിത്സാ സഹായസമിതി ഭാരവഹികള്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രോഗം മൂലം ദുരിതം അനുഭവിക്കുന്ന പുറച്ചിറയില്‍ വിപിന്‍ദാസ് (24), മഞ്ചാടിക്കല്‍ ലക്ഷംവീട്ടില്‍ ലക്ഷ്മി (എട്ട്), പുളുക്കി ലക്ഷം വീട്ടില്‍ ഗിരീഷ് (30), പുത്തന്‍പുരയ്ക്കല്‍ ജോണി (40) എന്നിവര്‍ക്കായി ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന നടത്തും. ഓരോ വാര്‍ഡുകളിലും രൂപീകരിച്ചിരിക്കുന്ന സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നവംബര്‍ ഒമ്പതിന് ഫണ്ട് സ്വരൂപിക്കുവാനും തീരുമാനിച്ചു. പി.ഐ. ഹാരിസ് ചെയര്‍മാനും, കെ.പി. ആഘോഷ്‌കുമാര്‍ കണ്‍വീനറുമായുള്ള സമിതിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.