പാലാ: ബിഎംഎസ്സിന് എതിരെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളില്‍ പാലാ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. പാലാ മേഖളയില്‍ മോട്ടോര്‍ വിഭാഗത്തില്‍ ബിഎംഎസ്സില്‍ നിന്നും തൊഴിലാളികള്‍ രാജിവച്ച് കെടിയുസിയില് ചേര്‍ന്നതായാണ് വ്യാജവാരത്ത് ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിച്ചത്. ഈ വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരു തൊഴിലാളി പോലും ബിഎംഎസ് വിട്ട് കെടിയുസിയിലേക്ക് പോയെന്ന് തെളിയിക്കാന്‍ ഈ സംഘടനക്ക് കഴിയില്ലെന്ന് ബിഎംഎസ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്തയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.ബിഎംഎസ്സിനെ കരുതിക്കൂട്ടി ആക്രമിക്കുന്നതില്‍ ചില തത്പരകക്ഷികള്‍ വ്യാജവാര്‍ത്തകളിലൂടെ നിരവധി തവണ ശ്രമിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ കെടിയുസി എംല്‍ നിന്നും രാജിവച്ച് ബിഎംഎസ്സില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളിപൂണ്ട് നേതൃത്വം പിടിച്ചു നില്ക്കാന്വേണ്ടിയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തില്‍ ജില്ലാജോയിന്റ് സെക്രട്ടറി പി. കുട്ടികൃഷ്ണന്, എ.അനില്‍, മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍, മേഖലാ സെക്രട്ടറി സാബു വര്‍ഗീസ്, കെ.ജി.ഗോപകുമാര്‍, പ്രദീപ് കുന്നത്ത്, ഗോപന് പാറപ്പള്ളി, വി.സി. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: