കുമരകത്ത് സംഘര്‍ഷത്തിന് സിപിഎം ശ്രമം

Saturday 18 October 2014 10:38 pm IST

കുമരകം: അംഗങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ ഹാലിളകിയ സിപിഎം നേതൃത്വം കുമരകത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായ സംശയം ശക്തിപ്പെടുന്നു. കഴിഞ്ഞ കാലങ്ങളില്‍ സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഘ- വിവിധ ക്ഷേത്ര സംഘടനകളില്‍ ചേര്‍ന്നത്. ഇതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തന്നെ അറിവോടെ ഈ അളുകള്‍ക്കെതിരെ ഉപരോധമടക്കമുള്ള ജനാധിപത്യ വിരുദ്ധ നടപടികള്‍ ആരംഭിച്ചത്. സംഘ വിവിധ ക്ഷേത്ര സംഘടനകളില്‍ ചേര്‍ന്നയാളുകളെ ജോലി സ്ഥലത്ത് പ്രവേശിപ്പിക്കാതെ തടഞ്ഞുവയ്ക്കുകയും തൊഴില്‍ ഉടമകളെ ഭീഷണിപ്പെടുത്തി പിരിച്ചുവിടാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്നു. എം.വി. ജയരാജനും കെ.കെ. മണിയും കുമരകത്തെവിവിധ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇത്തരം കണ്ണൂര്‍ ശൈലിയുമായി സിപിഎം കുമരകത്ത് രംഗത്തുവന്നിരിക്കുന്നത്. സംഘടനാ സ്വതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘ, വിവിധ ക്ഷേത്ര സംഘടനാ നേതാക്കള്‍ പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നിഷ്‌ക്രിയത്ത്വം അവസാനിപ്പിച്ച് സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ടൂറിസം മേഖലയായ കുമരകം സംഘര്‍ഷമേഖലയായുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.