കശ്യപും ഇടറിവീണു

Saturday 18 October 2014 10:51 pm IST

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരിസ് പ്രീമിയര്‍ ബാഡ്മിന്റണില്‍ ഇന്ത്യ കൊയ്തത് നിരാശയുടെ ഫലങ്ങള്‍. പ്രതീക്ഷകളുടെ അമരത്തിരുന്ന പി. കശ്യപും സെമിയില്‍ ഇടറിവീണു. ചൈനയുടെ ചെന്‍ ലോങ്ങിനോട് കശ്യപിന്റെ തോല്‍വി, സ്‌കോര്‍:16-21, 15-21. നേരത്തെ വനിതകളിലെ മുന്‍ നിരക്കാരായ സൈന നെവാളും പി.വി. സിന്ധുവുമൊക്കെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. പുരുഷന്‍മാരിലെ പ്രതിനിധി കെ. ശ്രീകാന്തും മുന്നോട്ടു പോയില്ല. പക്ഷേ, ക്വാര്‍ട്ടറില്‍ കശ്യപ് തകര്‍പ്പന്‍ അട്ടിമറി തീര്‍ത്ത് സെമിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയ ആശ്വാസം ലഭിച്ചു. ആതിഥേയ താരവും ലോക മൂന്നാം നമ്പറുമായ ജാന്‍ ഒ ജോര്‍ഗെന്‍സെനെയാണ് കശ്യപ് മറിച്ചിട്ടത്. 21-19, 21-15 എന്ന സ്‌കോറിനായിരുന്നു യൂറോപ്യന്‍ ചാമ്പ്യന്‍കൂടിയായ ജോര്‍ഗെന്‍സെനുമേല്‍ കശ്യപിന്റെ ജയം. എന്നാല്‍ അവസാന നാലില്‍ ചൈനീസ് താരത്തിനു മൂന്നില്‍ കാര്യമായി ചെറുത്തു നില്‍ക്കാന്‍ കശ്യപിനായില്ല. 45 മിനിറ്റില്‍ ചെന്‍ ലോങ് കശ്യപിനെ കരകയറ്റി സൈന ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനോടാണ് സുല്ലിട്ടത്, സ്‌കോര്‍: 20-22,15-21; സിന്ധു ദക്ഷിണ കൊറിയയുടെ ജി യുന്നിനോടും (23-25, 20-22). ശ്രീകാന്ത് മറ്റൊരു ദക്ഷിണ കൊറിയന്‍ സാന്നിധ്യം വാന്‍ ഹോ സണ്ണിനോട് കീഴടങ്ങി (23-21, 21-17).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.