ഹുദ്ഹുദ് ചുഴലിക്കാറ്റ് മരണസംഖ്യ 40 ആയി ഉയര്‍ന്നു

Sunday 19 October 2014 10:27 am IST

വിശാഖപട്ടണം: ആന്ധ്രാ ഒഡീഷ തീരങ്ങളില്‍ കഴിഞ്ഞ ആഴ്ച വീശിയയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ ആന്ധ്രായില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 40 പേര്‍ കൂടി മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിശാഖപട്ടണമുള്‍പ്പെടെ നാല് ജില്ലകളെ ഹുദ് ഹുദ് ചുഴലിക്കാറ്റ് ഗുരുതരമായി ബാധിച്ചത്. ശ്രീകാകുളം, വിജയനഗരം, തെക്കന്‍ ഗോദാവരി എന്നി ജില്ലകളെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിരുന്നു. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ എത്താന്‍ സാധിക്കാത്തതായിരുന്നു മരണ സംഖ്യ കൂടാന്‍ കാരണം. ചുഴലിക്കാറ്റിന്റെ ഫലമായി 41,269 വീടുകള്‍ തകര്‍ന്നു. 1837 ഗ്രാമകളെയും ഹുദ്ഹുദ് ചുഴലി കാര്യമായി ബാധിച്ചു. ഏതാണ്ട് 17.41 ലക്ഷം കുടുംബങ്ങളാണ് ദുരന്തം അനുഭവിച്ചത്. ഈ പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും പൂര്‍ണാമായും പുനഃസ്ഥാപിച്ചിട്ടില്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.