അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വി.എസ്

Sunday 19 October 2014 3:37 pm IST

കൊല്ലം: അണ്‍എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യുപ്പെട്ടു. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കായി പൊതുനിയമം കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്യമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കരുത്. അണ്‍ എയ്ഡഡ് മേഖലയിലുള്ള അധ്യാപകര്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.