ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് ചരിത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും വിജയത്തില്‍ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
പത്തുവര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു തള്ളി ബിജെപി ഹരിയാനയില്‍ ചരിത്രജയം നേടിയപ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: