കൊച്ചി: സംസ്ഥാന കൃഷി വകുപ്പും കെഎസ്ഐഡിസിയും സിഐഐയും ചേര്‍ന്ന് നവംബര്‍ 6 മുതല്‍ എട്ട് വരെ അങ്കമാലി അഡ് ലക്സ് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന ആഗോള കാര്‍ഷിക സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് കൃഷി-മൃഗസംരക്ഷണ-അച്ചടിയും സ്റ്റേഷനറിയും വകുപ്പ് മന്ത്രി കെ.പി. മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നെതര്‍ലാന്റ്, ന്യൂസിലാന്റ്, കൊറിയ, ജര്‍മനി, അമേരിക്ക, യൂറോപ്പ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും വിദേശ ഭാരതീയരും സംഗമത്തില്‍ പങ്കെടുക്കും.
കേരളത്തെ ഹൈടെക് കൃഷിയുടെയും കാര്ഷി ക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്.
കൃഷി, ഭക്ഷ്യ സംസ്കരണ മേഖല എന്നിവയിലെ അവസരങ്ങള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക വിദ്യയും മൂല്യവര്‍ധിത രീതികളും ലോകത്തിന് മുന്നില്‍ കാഴ്ചവെക്കും. ഭാരതത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള കമ്പനികള്‍ക്ക് മുന്നില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംഗമം അവസരമൊരുക്കുന്നു.
ഹൈടെക് കൃഷി, കാര്‍ഷിക സംസ്കരണം, ഭക്ഷ്യ ചേരുവകള്‍, ഫംഗ്ഷനല്‍ ഫുഡ്, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലാന്റ് ന്യൂട്രിയന്റുകള്‍, ഇന്‍വെന്ററി, വെയര്‍ ഹൗസ് തുടങ്ങിയ പോസ്റ്റ് ഹാര്‍വെസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, കോള്‍ഡ് ചെയിന്‍, സ്റ്റോറേജുകള്‍, റിസര്‍ച്ച്, ടെക്നോളജി, ലബോറട്ടറികള്‍, ഫിഷറീസ്, ഡയറി, ഫ്ളോറികള്‍ച്ചര്‍, പാക്കേജിംഗ്, ന്യൂട്രാസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദ്ദേശീയ കമ്പനികള്‍ സംഗമത്തില്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യയും പ്രദര്‍ശിപ്പിക്കും.
ഭാരതം-ആഗോള കാര്‍ഷിക ഊര്‍ജസ്രോതസ്സ് എന്ന ആശയാവതരണത്തോടെയായിരിക്കും സെഷനുകള്‍ ആരംഭിക്കുക. പോസ്റ്റ് ഹാര്‍വെസ്റ്റിംഗ് ടെക്നോളജികള്‍, കോള്‍ഡ് ചെയിന്‍ ആന്റ് വെയര്‍ഹൗസിംഗ്, ഫിഷറീസ്, ഉയര്‍ന്ന മൂല്യമുള്ള കാര്‍ഷിക-ഹോര്‍ട്ടികള്‍ച്ചര്‍ രീതികള്‍, റെഗുലേറ്ററി രീതികള്‍, എക്സ്പോര്‍ട്സ്, സ്കില്‍സ്, വിവര സാങ്കേതിക വിദ്യ, പ്ലാന്റേഷന് ടൂറിസം എന്നീ സെഷനുകള്‍ തുടര്‍ന്നുണ്ടാവും.
2014 നവംബര്‍ 6, 7, 8 തീയതികളില്‍ നടക്കുന്ന ബയോഫാക് ഇന്ത്യ 2014 നോടൊപ്പമായിരിക്കും ആഗോള കാര്‍ഷിക സംഗമവും അരങ്ങേറുക. ലോകമെങ്ങുമുള്ള ഓര്‍ഗാനിക് വ്യവസായ മേഖലയ്ക്ക് ഇന്ത്യന്‍ ഓര്‍ഗാനിക് വിപണിയില്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്ന പരിപാടിയാണ് ബയോഫാക് ഇന്ത്യ 2014.
പ്രതികരിക്കാൻ ഇവിടെ എഴുതുക: