കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ പുളിമൂട് ജങ്ഷന് വഴി സര്‍വ്വീസ് നടത്തണമെന്ന നിര്‍ദ്ദേശം അവഗണിക്കുന്നതായി ആക്ഷേപം. ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ടിബി ജങ്ഷന് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണമെന്നായിരുന്നു നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നത്.
എന്നാല്‍ ഓഡിനറി ബസുകള്‍ കൂടി ഇതുവഴി തിരിച്ചുവിട്ടതോടെ നഗരത്തിലെത്തേണ്ടുന്ന യാത്രക്കാര്‍ക്ക് എറെ ബുദ്ധിമുട്ടുളവായി. ഇതിനു പരിഹാരമായാണ് ഓഡിനറി ബസുകള്‍ പഴയതുപോലെ പുളിമൂട് ജങ്ഷനിലെത്തി കെഎസ്ആര്‍ടിസി സ്റ്റാന്ഡിലേക്കുപോകാന് തീരുമാനമെടുത്തത്. എന്നാല്‍ പലപ്പോഴും ഓഡിനറി ബസുകള്‍ ഈ നിര്‍ദ്ദേശം പാലിക്കാതെ ടിബിജങ്ഷനില് നിന്നും തിരിഞ്ഞ് സ്റ്റാന്‍ഡിലേക്ക് പോകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കുറച്ചു ബസുകള്‍ പുളിമൂട് ജങ്ഷന് വഴി സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തില്‍ എത്തേണ്ടുന്ന യാത്രക്കാര്‍ ടിബി റോഡുവഴി ബസ് തിരിയുന്നതിനെപ്പറ്റി ചോദിക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശം തങ്ങള്‍ക്കറിയില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
പുതിയ പരിഷ്കാരം യഥാസമയം മറ്റു ഡിപ്പോകളില്‍ അറിയിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: