മുഴുവന്‍ സ്‌റ്റേഷനുകളിലും പച്ചക്കറി കൃഷി തുടങ്ങും: ജില്ലാ പോലീസ് മേധാവി

Monday 20 October 2014 8:18 pm IST

ആലപ്പുഴ: ജില്ലയിലെ 32 പോലീസ് സ്‌റ്റേഷനുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും വകുപ്പിന്റെ അധീനതയിലുളള മറ്റു സ്ഥലങ്ങളിലും പച്ചക്കറി കൃഷി തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പോലീസ് ഓഫീസിലെ പോലീസ് കണ്‍ട്രോള്‍ റൂമിനു സമീപമുളള ഭൂമിയില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിടങ്ങളിലെ വ്യാപകമായ കീടനാശിനി ഉപയോഗം മനുഷ്യന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ജോലിഭാരമുളള പോലീസ് വകുപ്പ് കാര്‍ഷികരംഗത്ത് നടത്തുന്ന പ്രവര്‍ത്തനം മറ്റുള്ളവര്‍ പാഠമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് ഐവാന്‍ രത്തിനം, ഡിവൈഎസ്പിമാരായ പി.ഡി. രാധാകൃഷ്ണപിളള, ജോണ്‍സണ്‍ ജോസഫ്, വിനോദ്പിളള, സുഭാഷ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അജിത, എഎസ്‌ഐ: ജയചന്ദ്രന്‍, കൃഷി ഓഫീസര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.