ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും ഇന്ന്

Monday 20 October 2014 10:32 pm IST

ചങ്ങനാശേരി: ചാസ്, പായിപ്പാട് ലൂര്‍ദ്ദ്മാതാ യൂണിറ്റ്, ഭാരതിയ ചികിത്സാ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയുടെ സഹകരണത്തോടെ പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തും. ഇന്ന് രാവിലെ 10ന് ലൂര്‍ദ്ദ് പാരിഷ് ഹാളില്‍ ചാസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ചിറക്കടവിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബിച്ചന്‍ ഒട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. പായിപ്പാട് ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജന എന്‍. ബോധവത്കരണക്ലാസിനും ക്യാമ്പിനും നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.