ലക്ക്നൗ: അമേത്തി ലോക്സഭാ മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം സാരി. 12,000 സാരികളാണ് സ്ത്രീകള്‍ക്ക് ദീപാവലിയ്ക്ക് സമ്മാനമായി വിതരണം ചെയ്യുന്നത് .സൂററ്റില്‍ നിന്ന് ലഭിച്ച പതിനയ്യായിരം സാരികളില്‍ നിന്നാണ് ഇത്രയും സ്മൃതി അമേത്തി ലോക്സഭാ മണ്ഡലത്തിലാനായി നല്‍കിയത്.
അമേത്തിയിലെ തന്നെ ദൂരെ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനായി 2500 സാരികളും സ്മൃതി മാറ്റിവച്ചിട്ടുണ്ട്.
ഗൗരിഗഞ്ജ്, തിലോയ്. ജഗദീഷ്പൂര്‍, അമേത്തി, സലോണ്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും ഒരു ഗ്രാമത്തിന് വീതമാണ് സാരികള്‍ ലഭിക്കുക. സ്മൃതി തന്നെയാണ് സാരികള്‍ തിരഞ്ഞെടുത്തത്. സാരികള്‍ ദസ്റ ആഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സ്മൃതി, ദീപാവലിക്ക് നല്‍കാനായി മാറ്റി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: