കോഴിക്കോട്: കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീവച്ച്കൊന്ന സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.കൊല്ലപ്പെട്ട സ്ത്രീയുമായി യുവാവ് വഴക്കിടുന്നത് കണ്ട റെയില്‍വേ ജീവനക്കാരനാണ് രേഖാചിത്രം തയ്യാറാക്കാനായി പോലീസിന് വിവരങ്ങള്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫും പോലീസും സംയുക്തമായി ചേര്‍ന്നാണ് രേഖാചിത്രം നിര്‍മ്മിച്ചത്.
പ്രതിയുടെ പ്രായം 25നും 30നും ഇടയിലാണ്. മെലിഞ്ഞ ശരീരമാണ്. മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്.
ഇന്നലെ പുലര്‍ച്ചെ 4.45നു കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. മലപ്പുറം കൊണ്ടോട്ടി വിളയില്‍ ചുള്ളിക്കോട് തരുവക്കോടന്‍ വീട്ടില്‍ ഫാത്തിമ (51) ആണ് ട്രെയിനില്‍ വെച്ചു ദാരുണമായി കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടേമുക്കാലോടെ മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: