ന്യൂദല്‍ഹി: ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീം ശമ്പള പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യക്കെതിരായ മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ അതേ പ്രശ്നത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാള്‍ഷ് രാജി വച്ചു.
ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദ്ര ബത്രയ്ക്ക് നല്കിയ ഇ-മെയില്‍ സന്ദേശത്തില്‍ സായിയുമായുള്ള ശബള പ്രശ്നങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജി കത്ത് സായിക്ക്
സമര്‍പ്പിച്ചതായും വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 19 തീയതി വെച്ച് സായി ഡയറക്ടര്‍ ജിജി തോംസണ്‍ അയച്ച കത്തില്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ മേധാവിത്വങ്ങള്‍ സ്വീകരിക്കുന്ന തീരുമാനങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും വാള്‍ഷ് വ്യക്തമാക്കുന്നു.
ഏഷ്യന്‍ ഗെയിംസില്‍ 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടി കൊടുത്തതില്‍ ടെറി വാള്‍ഷിന്റെ പങ്ക് വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: