മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ ഹിന്ദു വിരുദ്ധ നിലപാടിനും പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിന് കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെയും ക്ഷേത്ര ഉപദേശക സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.എന്‍. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. കേരളാ വിശ്വകര്‍മ്മ സഭ സംസ്ഥാന സെക്രട്ടറി വി.ആര്. രവികുമാര്‍, എന്‍എസ്എസ കരയോഗം സെക്രട്ടറി യു.വി. വിജയകുമാര്‍, കെപിഎംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രകാശ് പള്ളിക്കുളം, എകെവിഎംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് മോഹന്‍ദാസ്, കെവിഎംഎസ് താലൂക്ക് യൂണിയന് ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്, എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന് സെക്രട്ടറി സുനില്‍ ടി. രാജ്, വിളക്കിത്തലനായര്‍ സമാജം ശാഖാ യൂണിയന് സെക്രട്ടറി പി.എന്‍. ശേഖരന്, ബിപിഎംഎസ് താലൂക്ക് സെക്രട്ടറി സാബു ദാമോദരന്‍, വീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റിയംഗം ഡി.പി. സന്തോഷ്, എടിഎംഎഎംഎസ് സംസ്ഥാന ഖജാന്‍ജി സി.കെ. ശശിധരന്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.സി.മോഹനന്, സെക്രട്ടറി കെ.ബി. മധു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: