കോട്ടയത്ത് സര്‍ക്കുലര്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കണം

Tuesday 21 October 2014 9:35 pm IST

കോട്ടയം: വിവിധ ആവശ്യങ്ങള്‍ക്കായി കോട്ടയത്തെത്തുന് പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സര്‍ക്കുലര്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ബേക്കര്‍ ജങ്ഷന്‍, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കളക്‌ട്രേറ്റ്, കഞ്ഞിക്കുഴി എത്തി, തിരികെ കെകെ റോഡുവഴി കളക്‌ട്രേറ്റ്, മനോരമ ജങ്ഷന്‍, ചന്തക്കവല, എംഎല്‍ റോഡ് വഴി പച്ചക്കറി മാര്‍ക്കറ്റിലൂടെ കോടിമതയിലെത്തുന്നു. കോടിമതയില്‍ നിന്നും തിരുനക്കര ബിഎസ്എന്‍എല്‍ ജങ്ഷന്‍, കാരാപ്പുഴ, തിരുവാതുക്കല്‍ എത്തി തിരികെ പുത്തനങ്ങാടി കുരിശുപള്ളി, അറത്തുട്ടി, ചാലുകുന്ന്, ബേക്കര്‍ ജങ്ഷന്‍ വഴി തിരുനക്കര സ്റ്റാന്‍ഡിലെത്തുന്നു. ഇതിന് മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം. ഈ ആവശ്യമുന്നയിച്ച് കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ വൈസ് പ്രസിഡ്‌റ് ആര്‍. മുരളീധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആനന്ദക്കുട്ടന്‍, എം.പി. രമേഷ്‌കുമാര്‍, കെ.എന്‍. ലക്ഷ്മണന്‍, സാബു മൈലക്കാട്ട്, ജോയി പ്ലാത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.