മലയാളഭാഷ ദേശീയ സെമിനാര്‍ നാളെ മുതല്‍

Tuesday 21 October 2014 9:36 pm IST

കോട്ടയം: എസ്ബി കോളേജ് കോട്ടയം മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലയാളഭാഷ ദേശീയ സെമിനാറിന് തയ്യാറെടുക്കുന്നു. 23 മുതല്‍ 25 വരെ തീയ്യതികളില്‍ നടക്കുന്ന സെമിനാറില്‍ 53 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശചരിത്രവും ഭാഷാചരിത്രവും എന്ന വിഷയത്തില്‍ ഡോ. എ.ജി.എസ് നായര്‍ പ്രഭാഷണം നടത്തും. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍ മലയാള ഭാഷയുടെ പാരമ്പര്യമെന്ന വിഷയത്തിലും, ഡോ. സ്‌ക്കറിയ സെക്കറിയ ഭാഷാപഠനം ഡിജിറ്റല്‍ യുഗത്തില്‍ എന്ന വിഷയത്തിലും, ഡോ. എം.ആര്‍. രാഘവവാര്യര്‍ മലയാള ഭാഷയുടെ വ്യവഹാരശേഷി എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ഡോ.ജോസഫ് കെ. ജോബിന്റെ ഭാഷയും ആധുനികോത്തരതയും എന്ന ഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്യും. മലയാള ഭാഷയുടെ ചരിത്രം, ഘടന പ്രയോഗവഴികള്‍ എന്നിവ സംബന്ധിച്ച അന്വേഷണമാണ് സെമിനാര്‍ വിഭാവനം ചെയ്യുന്നതെന്ന് ഡോ ജേക്കബ് തോമസ്, പ്രൊഫ. ജോയി ജോസഫ്് ഡോ. ജോസഫ് സ്‌കറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.