ലക്നൗ: ദീപാവലി സമ്മാനമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി അമേതിയിലെ സ്ത്രീകള്‍ക്ക് പട്ട് സാരി നല്കി.
15000 സാരികളാണ് സമ്മാനമായി നല്‍കിയത്. സ്മൃതി ഇറാനിയുടെ അടുത്ത സഹായി വിജയ് ഗുപ്തയാണ് അമേതിയില്‍ സാരികള്‍ വിതരണം ചെയ്തത്. അമേതിയിലെ തിരഞ്ഞെടുത്ത ജഗദീഷ്പൂര്‍, തിലോലി, ഗൗരിഗഞ്ച്, സലോണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കാണ് പട്ട് സാരി നല്‍കിയതെന്ന് ഗുപ്ത പറഞ്ഞു.
സാരികള്‍ എല്ലാം തിരഞ്ഞെടുത്തത് സ്മൃതി തന്നെയാണെന്നും സൂറത്തിലെ ഒരു തുണിമില്ലില്‍ നിന്നാണ് കൊണ്ടുവന്നതെന്നും ഗുപ്ത പറഞ്ഞു. ദസറാ ആഘോഷങ്ങളുടെ ഭാഗമായി സാരി നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ദീപാവലി സമ്മാനമായി നല്കാന് പദ്ധതിയിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: