ന്യൂദല്‍ഹി: ആഗ്രയിലെ ഒരു ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. താജ്മഹലിനടുത്തുള്ള മായാ ഹോട്ടലില്‍ ചൊവ്വാഴ്ച്ചയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്തെിയത്. ജയിംസ് ഒലിവര്‍(28), അലക്സാന്ദ്ര നിക്കോള ഗാസ്കല്‍(24) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു.
ജൂലായ് 11ന് ഇന്ത്യയിലെത്തിയ ഇവര്‍ ഒക്ടോബര്‍ 18ന് ആഗ്രയിലെത്തി റസിഡന്‍സി ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ 20 നാണ് മായാ ഹോട്ടലിലേക്ക് മാറിയത്. ചൊവ്വാഴ്ച രാവിലെ മുറിയില്‍ നിന്ന് വിവരമൊന്നുമില്ലാത്തതിനാല്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എസ്. എന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: