കണ്ണൂര്‍ : രാഷ്ട്രീയ സ്വയംസേവക സംഘം മൊകേരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എം വി അനൂപിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
ഇന്നലെ രാത്രി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരുകയായിരുന്നു അനൂപിനെ ചെണ്ടയാട് കുന്നുമ്മലില്‍ വെച്ചാണ് പോലീസ് മര്‍ദ്ദിച്ചത്. തന്നെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമെന്ന് അനൂപ് പറഞ്ഞു.
പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംഘ പരിവാര്‍ പാനൂര്‍ ടൗണില്‍ പ്രകടനം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: