വനിതാ ഡോക്ടര്‍ തുള്ളി മരുന്ന് നിഷേധിച്ചതായി പരാതി

Wednesday 22 October 2014 10:00 pm IST

മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ രണ്ടരവയസുള്ള കുഞ്ഞിന് വൈറ്റമിന്‍ എ തുള്ളിമരുന്നിന് വനിതാ ഡോക്ടര്‍ നിഷേധിച്ചതായി പരാതി. തഴക്കര കുന്നം ജോസ്ഭവനത്തില്‍ ജോസിനും കുടുംബവുമാണ് പരാതിക്കാര്‍. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. രണ്ടരവയസുള്ള മകള്‍ അന്‍സീനയ്ക്ക് തുള്ളിമരുന്നിന് ഇവര്‍ രാവിലെ പത്തരയോടെ ആശുപത്രിയില്‍ എത്തി. എന്നാല്‍ മരുന്ന് ഇവിടന്ന് തരാനാവില്ലെന്നും മുനിസിപ്പാലിറ്റിയില്‍ താമസക്കാരായവര്‍ക്കു മാത്രം കൊടുത്താല്‍ മതിയെന്ന നിര്‍ദ്ദേശമുണ്ടെന്നും വനിതാ ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ പ്രസവം ഇവിടെയാണ് നടത്തിയതെന്നും രേഖകള്‍ കൈവശമുണ്ടന്നും പറഞ്ഞിട്ടും ഡോക്ടര്‍ മരുന്ന് നല്‍കിയില്ല. തുടര്‍ന്ന് പ്രതിഷേധം ഉണ്ടായതോടെയാണ് മരുന്ന് നല്‍കിയത്. ഇതിനെതിരെ ജനപ്രതിനിധികള്‍ക്കും ആരോഗ്യവകുപ്പു മന്ത്രിക്കും പരാതി നല്‍കുമെന്ന് ജോസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.