വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

Wednesday 22 October 2014 10:21 pm IST

എരുമേലി: പതിമൂന്നുവയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി തുമരംപാറകൊപ്പം സ്വദേശി നരിപ്പാറയില്‍ സാബു (36)നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തായി ചമഞ്ഞ് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനങ്ങളെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അദ്ധ്യാപകര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും കേസ് പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരായി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.