ബിജെപിയുടെ കൊടിമരം നശിപ്പിച്ചു

Wednesday 22 October 2014 10:29 pm IST

ചങ്ങനാശ്ശേരി: തിരുമല സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം മുറിച്ചുമാറ്റിയ നിലയില്‍ കാണപ്പെട്ടു. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസ്, ബിജെപി കൊടിമരങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയാണ്. അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ബിജെപി ടൗണ്‍ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ. സോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.