കോട്ടയം: ഒന്നരമാസം പ്രായമായ കുട്ടിയുടെ വൃഷണം മാറി ഓപ്പറേഷന് നടത്തിയതായി ഡോക്ടര്‍ക്കെതിരെ പരാതി. എരുമേലി പുതുവീട്ടില്‍ ദീപു-സാനു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയെ കോട്ടയം ഐസിഎച്ച് ആശുപത്രിയിലെ ഡോക്ടറാണ് വൃഷണം മാറി ഓപ്പറേഷന് നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിനെ ഇടത് വൃഷണത്തിന് കുഴപ്പമുണ്ടെന്നും വലത് വൃഷണം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നരമാസത്തിനുശേഷം കുട്ടിയെ ഐസിഎച്ച് ആശുപത്രിയിലേക്ക് റഫര്‍ചെയ്യുകയായിരുന്നു. ഓപ്പറഷനുവേണ്ടി ഡോക്ടര്‍ക്ക് ആയിരംരൂപ നല്‍കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍ ഓപ്പറേഷന് നടത്തിയത് കുട്ടിയുടെ വലത് വൃഷണമാണ്. ഇത് സംബന്ധിച്ച് ദമ്പതികള്‍ സൂപ്രണ്ടിനും ജില്ലാകളക്ടര്‍ക്കും പരാതി നല്കി. ഡോക്ടറോഡ് അന്വേഷിച്ചപ്പോള്‍ ഇടത് വൃഷണം പിന്നീട് ഓപ്പറേഷന് ചെയ്യാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അടിയന്തരമായ ഡിസ്ചാര്‍ജ്ജ് ചെയ്തതായും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: