20 കിലോ ചന്ദനം പിടിച്ചു; നാലു പേര്‍ അറസ്റ്റില്‍

Wednesday 22 October 2014 10:39 pm IST

മറയൂര്‍: കാറില്‍ കടത്താന്‍ ശ്രമിച്ച ഇരുപതു കിലോ ചന്ദനം പിടിച്ചു; നാലംഗ സംഘം അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശികളായ കോമ്പെപ്പറമ്പില്‍ പരീക്കുട്ടിയുടെ മകന്‍ അബ്ദുള്ള (32), വലിയവീട്ടില്‍ ബഷീറിന്റെ മകന്‍ അല്‍ത്താഫ് (23), തൊടുപുഴ കരിമണ്ണൂര്‍ വയലിന്‍കര ശങ്കരന്‍കുട്ടിയുടെ മകന്‍ രാജീവ് (29), കരിമണ്ണൂര്‍ അഴികണ്ണിയില്‍ കുട്ടിയുടെ മകന്‍ രാഘവന്‍ (65), എന്നിവരെയാണ് മറയൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. രണ്ട് മാസം മുന്‍പ് മറയൂര്‍ മഞ്ഞപ്പെട്ടിയില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ചന്ദനമാണ് പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ: അബ്ദുള്ള, അല്‍ത്താഫ്, രാജീവ് എന്നിവര്‍ ചേര്‍ന്ന് മറയൂരിലെ ചന്ദനമാഫിയയുടെ പക്കല്‍ നിന്നും ഇരുപത് കിലോ ചന്ദനം വാങ്ങി. ഇരുപതിനായിരം രൂപയ്ക്കാണ് ഇവ വാങ്ങിയത്. സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മറയൂര്‍- മൂന്നാര്‍ റോഡില്‍ കാര്‍ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കരിമണ്ണൂര്‍ സ്വദേശി രാഘവനാണ് ഇവരെ ചന്ദനം വാങ്ങാന്‍ വിട്ടതെന്ന് വ്യക്തമായി. ഇന്നലെ രാവിലെയാണ് രാഘവനെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ചന്ദനം വിറ്റവര്‍ക്കായി അന്വേഷണം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.