മാനന്തവാടി : മാനന്തവാടിയില്‍ അപൂര്‍വ്വയിനം ചിലന്തിയെ കണ്ടെത്തി. ജില്ലാ ആശുപത്രിപരിസരത്ത് ഇന്നലെ വൈകീട്ടോടെയാണിത്. കടുവാചിലന്തി വിഭാഗത്തില്‍പ്പെട്ട ബേര്‍ഡ് ഈറ്റിംഗ് ചിലന്തിയെന്നാണ് ഇത് അറിയപ്പെടുന്നത്. വയനാട്ടില്‍ മുന്‍പ് ബേഗൂര്‍ വനത്തിലാണ് കോളേജ് അധ്യാപകരായ പി.കെ.പ്രസാദും ഡോ. സുധാദേവിയും ഇവയെ കണ്ടിട്ടുള്ളത്. പിഷ്യോളിതെറാറിഗാളിസ് എന്നാണ് ശാസ്ത്രീയ നാമം. ഇവയുടെ കടിയേറ്റാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെങ്കിലും ആരും ഇതുവരെ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിറയെ വരയും വിവിധ നിറവുമാണ് ദേഹം. കൈപ്പത്തിയോളം വലുപ്പവും ഇവയ്ക്കുണ്ടാകാറുണ്ട്. ആഫ്രിക്കന്‍ വനങ്ങളിലും മറ്റും കാണാറുള്ള മനുഷ്യതീനികളെന്നറിയപ്പെടുന്ന ടാരന്റുള്ള വിഭാഗത്തില്പ്പെടുന്നവകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: