സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 1562 പേര്‍ ബിജെപിയില്‍

Wednesday 22 October 2014 11:57 pm IST

വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നവരെ പാലക്കാട് ടൗണ്‍ ഹാളില്‍
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍ ഷാളണിയിച്ച്
സ്വീകരിക്കുന്നു. കെ. സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി, സിഐടിയു ജില്ലാ നേതാവ്, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിവരുള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച 1562 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്ന് ബിജെപിയിലെത്തിയ ഇവരെ സ്വീകരിക്കാന്‍ നടന്ന നേര്‍വഴിയിലേക്ക് നവസംഗമം ടൗണ്‍ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സില്‍ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം പെരിഞ്ചോളം മുന്‍ബ്രാഞ്ച് സെക്രട്ടറി പി.രാഘവന്‍, മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും സിഐടിയു നേതാവുമായ ടി.എന്‍. പ്രഭാകരന്‍, സിഐടിയു ജില്ലാ നേതാവ് ബിജു കൂണ്ടൂര്‍കുന്ന്, ആദിവാസി കോണ്‍ഗ്രസ് നേതാവും ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പഴനിസ്വാമി, കോണ്‍ഗ്രസ് നേതാക്കളായ രാധാകൃഷ്ണന്‍ പാക്കുളം, വേണുഗോപാല്‍, ഇ.പി.മാധവന്‍കുട്ടി, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.രവി എന്നിവരുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ വേദിയില്‍വച്ച് സി.കെ.പത്മനാഭന്‍ ഷാളണിയിച്ചു സ്വീകരിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ മുക്കാല്‍ഭാഗവും സി.പി.എം. അനുഭാവികളാണ്. കോണ്‍ഗ്രസ്, സി.എം.പി., ജെ.വി.എസ്. പ്രവര്‍ത്തകരും ഇതിലുള്‍പ്പെടും.
ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍, ദേശീയനിര്‍വ്വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍, ജില്ലാ ജനറല്‍സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ സെക്രട്ടറി കെ.എം.ഹരിദാസ് പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.