ശബരിമല തീര്‍ത്ഥാടനം; പന്തളത്തെ മുന്നൊരുക്കങ്ങള്‍ പാളുന്നു

Saturday 8 August 2015 9:14 pm IST

പന്തളം : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പന്തളത്ത് എത്തുന്ന ലക്ഷക്കണക്കിനു അയ്യപ്പ 'ഭക്തര്‍ക്ക് ഒരുക്കേണ്ട മുന്നൊരുക്കങ്ങള്‍ പാളുന്നു.മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ദേവസ്വം മന്ത്രിയുടെ നേതൃത്ത്വത്തില്‍ വിളിച്ചു കൂട്ടിയ പ്രഹസനമായ ഒരു അവലോകനയോഗം മാത്രം. പന്തളത്തെ ഏറ്റവും വലിയ പ്രശ്‌നം പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ്.തീര്‍ത്ഥാടന കാലം അയാല്‍ എം സി റോഡിന്റെ ഇരു വശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം പന്തളത്തെ ഗതാഗത തടസ്സം രൂക്ഷമാകും.പാര്‍ക്കിംഗിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ അവലോകനയോഗത്തില്‍ പഞ്ചായത്തിനെ ചുമതലപെടുത്തിയെങ്കിലും ഇതുവരെ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു സമീപം ഉള്ള ദേവസ്വംബോര്‍ഡിന്റെ ലാട്രിന്‍ സൗജന്യം ആക്കിയിരുന്നു . അവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിച്ചില്ല എന്നും ആക്ഷേപം ഉണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥലത്ത് വളരെ കുറച്ചു ലാട്രിന്‍ സൗകര്യം ആണ് ഉള്ളത് .ഇതിനു വേണ്ട നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ 'ഭക്തര്‍ കൂടുതലായി എത്തുന്നത് കൊണ്ട് തന്നെ അവര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള വഴികള്‍ മനസ്സിലാക്കാന്‍ വേണ്ടി മലയാളം ഉള്‍പ്പടെ വിവിധ 'ഭാഷകളിലുള്ള സൈന്‍ ബോര്‍ഡുകള്‍ പന്തളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആവശ്യമാണ്.തീര്‍ത്ഥാടനം തുടങ്ങിയാല്‍ ക്ഷേത്രവും സമീപ പ്രദേശവും വൈദ്യുതി ബന്ധത്തില്‍ തകരാറുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം .മുന്‍ വര്‍ഷങ്ങളില്‍ ഇത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമായില്ല. വലിയപാലത്തിലും തൂക്ക് പാലത്തിലും വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ക്ഷേത്രവും പരിസരവും സി സി റ്റി വി യുടെ നിരീക്ഷണത്തില്‍ കൊണ്ടുവരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഈ വര്‍ഷം എങ്കിലും ഇതിനൊരു തീരുമാനം ഉണ്ടാകും എന്ന് 'ഭക്തര്‍ പ്രതീക്ഷിക്കുന്നുണ്ട്. പന്തളത്ത് എത്തുന്ന 'ഭക്തര്‍ക്ക് വിരിവെക്കാന്‍ വേണ്ടി ഇപ്പോള്‍ ആകെ ഉള്ളത് ഒരു പില്‍ഗ്രിം സെന്റര്‍ മാത്രം ആണ് .വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് അതില്‍ വിരിവെക്കാനുള്ള സൗകര്യം ഉള്ളത്. വലിയപാലത്തിനു സമീപം ഉള്ള സര്‍ക്കാര്‍ വക പടിപ്പുര അമിനിറ്റി സെന്റര്‍ കാട് പിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി ഇത് വൃത്തിയാക്കിയാല്‍ വിരിവെക്കാനും അവിടുള്ള ലാട്രിന്‍ സൗകര്യം ഉള്‍പ്പടെ 'ഭക്തര്‍ക്ക് പ്രയോജപ്പെടും. വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ട,ചെങ്ങന്നൂര്‍,തിരുവല്ല 'ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസുകള്‍ വിടാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. പന്തളത്തിന്റെപ്രാധാന്യം മനസിലാക്കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫയര്‍ സ്‌റ്റേഷന്റെ ഒരു യൂണിറ്റ് ഇവിടെ അനുവദിച്ചത് നിര്‍ഭാഗ്യവശാല്‍ മാറി മാറി വന്ന 'ഭരണാധികാരികള്‍ക്ക് അത് ഇതുവരെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. തീര്‍ഥാടനകാലം അടുത്ത് വരുമ്പോള്‍ താല്‍കാലിക സൗകര്യങ്ങള്‍ ഒരുക്കി 'ഭക്തരെ സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടാവണം. ശബരിമലയ്ക്ക് കൊടുക്കുന്ന അതെ പ്രാധാന്യത്തില്‍ പന്തളത്തും വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമായിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.