പാമ്പാടി: കോത്തല ശ്രീപാര്‍വ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച പതിനഞ്ച്വയസ്സിന് ശേഷമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള സംഘടനയായ ‘ബോധിക’ യുടെ ഉദ്ഘാടനം കോട്ടയം ആര്‍ഡിഒ കെ.എസ് സാവിത്രി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സമൂഹത്തില്‍ കരുത്തുള്ള വനിതകളെ സൃഷ്ടിക്കുന്ന ഉത്തരവാദിത്വം കാര്യക്ഷമമാക്കണമെന്നും അവരുടെ കഴിവുകള്‍ സമൂഹത്തിന്റെ ഭാഗമാക്കണമെന്നും അവര്‍ പറഞ്ഞു. ‘ബോധിക’യുടെ രക്ഷാധികാരി ഇന്ദു.എസ് അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ബാലഗോകുലം ജില്ലാ കാര്യദര്‍ശി ബി. അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നര്‍ത്തകി ഡോ. പത്മിനി കൃഷ്ണന്, പി.ആര് ഹരിക്കുട്ടന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നയനവിജയന്, സോനാ റാം, ഗായത്രി.ജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: