ബുദ്ധി, ശക്തി, ഓജസ്സ്, തേജസ്സ് ഇവയില്‍ കുട്ടികളുടെ ഭക്ഷണം പരമപ്രധാനമാകുന്നു. ഭക്ഷണം മാത്രമല്ല, പാനീയം, വസ്ത്രം, കിടപ്പറ, സുഹൃദ്ബന്ധം, സംഭാഷണം, വിനോദം ഇവയും. ദൈവം കൂട്ടത്തോടെ നിറച്ചുതന്ന ബുദ്ധി ഭാഗികമായി ഉപയോഗിച്ചുകൊണ്ട് സിംഹഭാഗവും നഷ്ടമാവുകയാണ് ഇപ്പോഴുള്ള ലോകത്ത്. അതു തടയാന്‍ സ്വാഭാവിക ഭക്ഷണം ആവാം. മാംസാഹാരം കഴിയുന്നത്ര ഒഴിവാക്കുക.
സോമലത തുടങ്ങിയ 32 ലധികം മരുന്നുചേര്‍ത്ത് തന്ത്രയോഗ പ്രകാരമായ ‘ മഹാസാരസ്വതസോമഘൃതം’ വിധിപ്രകാരം തയ്യാര്‍ ചെയ്തത് ഓരോതുള്ളിയായി സേവിക്കുന്നതും നല്ലതാണ്. അല്പവൈദ്യന്മാരും കച്ചവടഫാര്മസികളും പരസ്യം ചെയ്തിരിക്കുന്ന പലതും ഉദ്ദേശിക്കുന്ന ഫലം ചെയ്യാത്തവയാണ്. ആകയാല്‍ നല്ല പാരമ്പര്യ വൈദ്യന്മാരിലൂടെയോ ഉത്തമഗ്രന്ഥങ്ങളിലൂടെയോ നല്ലതരം ഓര്മ്മവികാസത്തിനുള്ള മരുന്നുകള്‍ സേവിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: