വിഭാഗീയത ശക്തം; സിപിഐ സമ്മേളനങ്ങളില്‍ അണികള്‍ ശുഷ്‌ക്കം

Thursday 23 October 2014 10:03 pm IST

ആലപ്പുഴ: സിപിഐയുടെ ബ്രാഞ്ച് സമ്മേളനങ്ങളും കടുത്ത വിഭാഗീയതയില്‍ മുങ്ങുന്നു. ബഹുഭൂരിപക്ഷം സമ്മേളനങ്ങളിലും നാമമാത്രമായി പോലും അണികള്‍ പങ്കെടുക്കാത്ത അവസ്ഥയാണുള്ളത്. ആലപ്പുഴ മണ്ഡലം കമ്മറ്റിയുടെ പരിധിയിലെ പല സമ്മേളനങ്ങളും ഒരുവിധത്തില്‍ നടത്തിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. താഴെത്തട്ടില്‍ വരെ സിപിഐയില്‍ വിഭാഗീയത ശക്തമായതിന്റെ തെളിവാണ് ബ്രാഞ്ച് സമ്മേളനങ്ങളുടെ നടത്തിപ്പ്. നഗരത്തില്‍ പഴവീട് ലോക്കല്‍ കമ്മറ്റിയില്‍പ്പെട്ട ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം നാമമാത്രമാണ്. ക്വാറം തികയാതെ മൂന്നോ നാലോ പേര്‍ മാത്രം പങ്കെടുത്താണ് സമ്മേളനങ്ങള്‍ നടത്തുന്നത്. മണ്ഡലം സെക്രട്ടറിയുടെയും വാര്‍ഡ് കൗണ്‍സിലറായ മണ്ഡലം കമ്മറ്റി അംഗത്തിന്റെയും വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സമ്മേളനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നത്. നഗരത്തില്‍ സിപിഐക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പ്രദേശമാണ് പഴവീട്.  വിഭാഗീയത മൂലം അണികള്‍ നിര്‍ജീവമായത് സിപിഐക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.