വിശ്വാസം

Thursday 23 October 2014 9:52 pm IST

എന്റെ പ്രിയപ്പെട്ടവരെ, നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന എന്നെ, പിടിച്ചുലച്ചുകളയുന്ന ഒന്നാണ് വിശ്വാസം. എന്നെ അനേ്വഷിച്ച്, അനുഭവിച്ച് പ്രാപിക്കുന്ന നിന്റെ ഭാവിയെ നിര്‍ണയിക്കുന്നത് നിന്റെ വിശ്വാസം തന്നെയാണ്. ഭഗവാന് ആത്മാര്‍പ്പണം ചെയ്യാനുള്ള അടയാമ്വളമാണത്. യഥാര്‍ത്ഥ വിശ്വാസം സായിയില്‍ തീര്‍ച്ചയായും ചലനം സൃഷ്ടിക്കുന്നു. നിന്റെ വിശ്വാസം അചഞ്ചലമായിരിക്കണം. നിന്റെ വിശ്വാസം എന്നോട് അപേക്ഷിക്കുന്നതിനാണ്, ആജ്ഞാപിക്കാനല്ല, നിന്റെ വിശാസത്തെ ശക്തിമത്താക്കൂ. എന്നാലും അചഞ്ചലമായി നില്‍ക്കൂ. വിശ്വാസത്താല്‍ നീ ജയിച്ചുകൊണ്ടിരിക്കുന്നു. അതെ! എല്ലാം വിശ്വാസത്തിനെക്കുറിച്ച് തന്നെയാണ്. യഥാര്‍ത്ഥത്തില്‍, ഈശ്വരനെ അനേ്വഷിക്കുന്നതുകൊണ്ട്, നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ആത്മാവിനെയാണ് അനേ്വഷിക്കുന്നത്. വിശ്വാസത്തെ ശക്തിപ്പെടുത്തൂ. വിശ്വാസത്തില്‍ ജീവിക്കൂ. വിശ്വാസത്തില്‍ മരിക്കൂ. ഞാന്‍ വരും, എന്റെ അമൂല്യമായ രത്‌നം കരസ്ഥമാക്കാന്‍, അത് നീ തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.