ഭയം

Saturday 25 October 2014 9:01 am IST

ഭയം അവബോധത്തിന് അംഗഭംഗം വരുത്തുന്നു. അതുതന്നെയാണ് (ഭയം) അബോധത്തിനുറവിടമായിരിക്കുന്നതും. അതിനാലാണ്, ഭയത്തെ മറികടക്കാതെ ആര്‍ക്കും തന്നെ പൂര്‍ണബോധത്തെ പ്രാപിക്കാനാവാത്തത്. എന്നാല്‍, എന്താണ് ഭയം? ഭയമെന്നത്, മരണമെന്തെന്നറിയാതെയുള്ള മരണബോധമാണ്. ഭയം നിലകൊള്ളുന്നത്, നിങ്ങളും നിങ്ങളുടെ മരണവും തമ്മിലുള്ള വിടവിലാണ്. ആ വിടവ് ഇടം ഇല്ലെങ്കിലോ പിന്നെ ഭയം ഉണ്ടായിരിക്കുന്നതല്ല. മരണമെന്നത് നിങ്ങള്‍ക്കു പുറത്തുള്ള എന്തെങ്കിലുമാണെന്ന് ധരിച്ചേക്കരുത്, എന്തെന്നാല്‍ അങ്ങനെയൊന്നില്ലതന്നെ. മരണമെന്നത് ഭാവിയിലുണ്ടാകാവുന്ന എന്തെങ്കിലുമാണെന്നും ധരിച്ചേക്കരുത്, എന്തെന്നാല്‍ അങ്ങനെയൊന്നില്ല തന്നെ. മരണം നിങ്ങള്‍ക്കകത്താണ്, കാരണം, മരണം ജീവിതത്തിന്റെ മറുപുറമാണ്. മരണത്തെക്കൂടാതെ ജീവിതത്തിനു നിലനില്‍ക്കാനാവില്ല; പോസിറ്റീവും നെഗറ്റീവും ധ്രുവങ്ങള്‍പോലെ അവ രണ്ടുംഒരേ ചേതനയുടേതത്രേ. അതിനാല്‍, ജീവിതവുമായി സ്വയം താദാത്മ്യപ്പെട്ടേക്കരുത്. നിങ്ങള്‍ രണ്ടുമാകുന്നു. ജീവിതവുമായുള്ള താദാത്മ്യം വിടവു സൃഷ്ടിക്കുന്നു. മരണത്തിനാകട്ടെ ഭാവിയുമായി യാതൊരു ബന്ധവുമില്ല. അതെല്ലായ്‌പ്പോഴും ഇവിടെയുണ്ട്, ഇപ്പോള്‍. ഓരോ നിമിഷവും അത് സന്നിഹിതമാണ്. ഒരുവനതിനെ തനിക്കു ബാഹ്യമായതെന്ന് പരിഗണിക്കാതിരിക്കുമ്പോള്‍ അതായത്, അതെപ്പറ്റിയുള്ള ധാരണ ബോധത്തിലേക്കു സ്വാംശീകരിക്കപ്പെടുമ്പോള്‍ ഒരുവന്‍ പൂര്‍ണ്ണമായും പരിണമിക്കപ്പെടുന്നു. സത്യമായിട്ടും അയാള്‍ പുനര്‍ജ്ജനിക്കപ്പെടുകയാണ്. പിന്നെ, ഭയമെന്നൊന്നില്ല, കാരണം ആ വിടവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.