തമിഴ് നടന്‍ എസ് എസ് രാജേന്ദ്രന്‍ അന്തരിച്ചു

Friday 24 October 2014 5:23 pm IST

ചെന്നൈ: തമിഴ് സിനിമയിലെ പഴയകാല നടന്‍ എസ്.എസ്. രാജേന്ദ്രന്‍(85) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. നാടക നടനായ രാജേന്ദ്രന്‍ 1952ല്‍ പരാശക്തി എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്.  രത കണ്ണീര്‍, രംഗൂണ്‍ രാധ, സിവഗംഗൈ സീമൈ തുടങ്ങിയ നൂറോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എംജിആര്‍, ശിവാജി ഗണേഷന്‍ എന്നിവര്‍ക്കൊപ്പവും രാജേന്ദ്രന്‍ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു രാജേന്ദ്രന്‍. സംസ്ഥാനത്ത് ആദ്യമായി എം.എല്‍.എയാകുന്ന നടന്‍ കൂടിയായിരുന്നു രാജേന്ദ്രന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.