ഒരു കുട്ടിക്ക് ജന്മദിനത്തിന് ഒരു സമ്മാനം കിട്ടി. വളരെ മനോഹരമായ, കണ്ണഞ്ചിപ്പിക്കുന്ന വര്ണപേപ്പറുകളില് ആണ് അത് പൊതിഞ്ഞിരിക്കുന്നത്. ആ പൊതിയില്‍ ഭ്രമിച്ച്, കുട്ടി അതൊന്ന് അഴിക്കുവാന്‍കൂടി തയ്യാറായില്ല. അതുകാരണം ഉള്ളിലെ വിലകൂടിയ സമ്മാനം അവനു നഷ്ടമാവുകയാണു ചെയ്യുന്നത്.
ശ്രീകൃഷ്ണന്റെ കാര്യത്തിലും നമുക്കിതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഒരുകൂട്ടര്‍ അദ്ദേഹം കാട്ടിയ അത്ഭുതകൃത്യങ്ങളില്‍ മയങ്ങി. മറ്റുചിലര്‍ അവിടുത്തെ പ്രവൃത്തികളില്‍ തെറ്റുമാത്രം ദര്‍ശിച്ചു. അവയെ വിമര്ശിക്കുവാന് സമയം കണ്ടെത്തി. ഇരുകൂട്ടരും തത്ത്വം ഗ്രഹിച്ചില്ല. ഇതുമൂലം യഥാര്‍ത്ഥത്തില്‍, ഭഗവാനെത്തന്നെയാണ് അവര്‍ക്ക് നഷ്ടമായത്.
രണ്ടുകൂട്ടരും പഴം വെടിഞ്ഞു, അതിന്റെ തൊലിക്കുവേണ്ടി മത്സരിച്ചു. അവര്‍ അവിടുന്നു നല്കിയ ജീവിതസന്ദേശം ഉള്കൊള്ളുവാന് തയ്യാറായതുമില്ല. മഹാത്മാക്കളെ പുകഴ്ത്തുകയും വിമര്‍ശിക്കുകയുമല്ല, പിന്നെയോ ആ ധന്യജീവിതത്തിന്റെ പിന്നിലെ സന്ദേശം ഉള്‍ക്കൊണ്ട്, സമാധാനമായി, സന്തോഷത്തോടെ ജീവിച്ചു ലോകത്തിനു മാതൃകയായിത്തീരുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: