കൊച്ചി: ഭാരതീയ സന്യാസിപരമ്പരയിലെ ആചാര്യനായിരുന്ന മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജിന്റെ വിയോഗത്തില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനസമിതി അനുശോചനം രേഖപ്പെടുത്തി. കലൂര്‍ ഹിന്ദുസാംസ്കാരികകേന്ദ്രത്തില് ചേര്‍ന്ന യോഗത്തില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന്, വര്‍ക്കിങ്ങ് പ്രസിഡന്റ് ബി.ആര്.ബലരാമന്, ജനറല്‍ സെക്രട്ടറി വി.മോഹനന്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എം.സി.വല്സന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: