വെയ്റ്റിങ് ഷെഡ് പൊളിച്ചുനീക്കി ഒപി ടിക്കറ്റ് കൗണ്ടര്‍ നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധം

Friday 24 October 2014 9:13 pm IST


ആശുപത്രിയിലെ വിശ്രമ കേന്ദ്രം പൊളിച്ചുമാറ്റുന്നു

ഹരിപ്പാട്: താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രം പൊളിച്ചുമാറ്റി ഒപി ടിക്കറ്റ് കൗണ്ടര്‍ നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധം. താലൂക്ക് ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപം 2006ല്‍ ഹരിപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്‍കിയതാണ് വിശാലമായ വെയ്റ്റിങ് ഷെഡ്. ആശുപത്രിയില്‍ എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് തണലേകി വിശ്രമിക്കാന്‍ അവസരം ഒരുക്കിയിരുന്ന വെയ്റ്റിങ് ഷെഡ് ഇന്നലെയാണ് പൊളിച്ചുനീക്കി ഒപി കൗണ്ടര്‍ നിര്‍മ്മിക്കുവാനുള്ള നടപടി തുടങ്ങിയത്. ദേശീയപാതയ്ക്കുവേണ്ടി സ്ഥലം അക്വയര്‍ ചെയ്തപ്പോള്‍ ഇതും ഉള്‍പ്പെട്ടിരുന്നതാണ്. പിന്നീട് ഇവിടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടത്തുവാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് പുതിയ ഒപി കൗണ്ടര്‍ നിര്‍മ്മിക്കുവാനുള്ള നീക്കം നടത്തുന്നത്. തന്നെയുമല്ല ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്ത് ഇങ്ങനെ ഒരു കൗണ്ടര്‍ സ്ഥാപിച്ചാല്‍ അത്യാഹിത വിഭാഗത്തിലേക്ക് ആംബുലന്‍സുകളിലും വാഹനങ്ങളിലുമെത്തുന്ന രോഗികള്‍ക്ക് ഇത് തടസമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.