സഖാക്കളുടെ സ്മാരകങ്ങള്‍ക്കും രണ്ടുനീതി; പ്രതിഷേധമുയരുന്നു

Friday 24 October 2014 9:34 pm IST

അലങ്കരിച്ച ടി.വി. തോമസ് സ്മാരകവും അനാഥമായി കിടക്കുന്ന പി.എന്‍. ഗോപിയുടെ സ്മാരകവും

ആലപ്പുഴ: അന്തരിച്ച സഖാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ നാടുനീളെ കെട്ടിയുയര്‍ത്തുന്ന സ്മാരകങ്ങള്‍ക്കും രണ്ടുനീതി. സിപിഐയിലാണ് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. നേതാക്കളുടെ വലിപ്പച്ചെറുപ്പമനുസരിച്ചാണോ സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതെന്നാണ് അണികള്‍ ചോദിക്കുന്നത്. പുന്നപ്ര-വയലാര്‍ വാരാചരണത്തോട് അനുബന്ധിച്ച് നാടുനീളെ സിപിഐക്കാര്‍ സ്മാരകങ്ങള്‍ പെയിന്റടിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.

പുന്നപ്ര എന്‍ജിനീയറിങ് കോളേജ് ജങ്ഷനില്‍ സിപിഐ രണ്ട് സ്മാരകങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് പി.എന്‍. ഗോപിയുടെ പേരിലും, മറ്റൊന്ന് ടി.വി. തോമസിന്റെ പേരിലും. സഖാവ് ഗോപി ജങ്ഷന്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. എന്നാല്‍ പുന്നപ്ര-വയലാര്‍ വാരാചരണ കാലയളവില്‍ ടി.വി. തോമസ് സ്മാരകം ചായം പൂശിയും തോരണങ്ങള്‍ കെട്ടിയും അലങ്കരിച്ചപ്പോള്‍ ഗോപിയുടെ സ്മാരകം അനാഥമായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുന്നു. അന്തരിച്ച നേതാക്കളുടെ സ്മരണയില്‍ പോലും വിവേചനം കാട്ടുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.