ബാലാമണിയമ്മ പുരസ്‌കാരം എംടിയ്ക്ക്

Friday 24 October 2014 11:17 pm IST

കൊച്ചി: അന്താരാഷ്ട്ര പുസ്തകോല്‍സവസമിതിയുടെ ഈവര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക്. ഡോ. എം. ലീലാവതി, കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. എം. തോമസ്മാത്യു, അഡ്വ. എം. ശശിശങ്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 25000രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 30 ന് വൈകിട്ട് 6 ന് അന്താരാഷ്ട്ര പുസ്തകോത്‌സവ വേദിയില്‍വച്ച് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ കെ.എല്‍. മോഹനവര്‍മ്മ, ഇ.എന്‍. നന്ദകുമാര്‍, ബി. പ്രകാശ്ബാബു, ഇ.എം. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.