കൊച്ചി: ചാവേര്‍ ആക്രമണ ഭീഷണിയുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി കൊച്ചിയിലെത്തി.ഏഴരയോടെയാണ് മുംബൈയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തിയത്. ഭീഷണിയുണ്ടായിരുന്ന മറ്റൊരു വിമാനം മുംബൈയില്‍ സുരക്ഷിതമായി ഇറങ്ങിയിരുന്നു.
ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ബോംബ് സ്ക്വാഡിനെയും ദ്രുതകര്‍മസേനയെയും കൊച്ചി വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവേശന കവാടം മുതല്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഏര്‍പ്പെടുത്തി.
കൊല്‍ക്കത്തിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേഖലാ ഓഫീസിലേക്ക് വ്യാഴായ്ചയാണ് ചാവേറാക്രമണം ഉണ്ടായേക്കുമെന്ന് അഞ്ജാത ഫോണ്‍ സന്ദേശം ലഭിച്ചത്. . പരിഭ്രാന്തി സൃഷ്ടിക്കുക മാത്രമാണ് സന്ദേശത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം തുടരുകയാണ്. കഴിഞ്ഞയാഴ്ച മുംബൈയില്‍ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനെന്നു കരുതുന്നയാളുമായി ബന്ധമുള്ളവരാണ് സന്ദേശത്തിനു പിന്നിലെന്നു സൂചന ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: