മുംബൈ: ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം നവംബര്‍ 2ന് കട്ടക്കില്‍. 6, 9, 13 തിയതികളില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അടുത്ത മത്സരങ്ങള്‍ നടക്കും. 16ന് റാഞ്ചിയിലാവും അഞ്ചാം ഏകദിനം. ഒക്ടോബര്‍ 30ന് മുംബൈയില്‍ ഇന്ത്യ എക്കെതിരായ പരിശീലന മത്സരത്തോടെ ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാവും.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യന്‍ പര്യടനത്തിനുള്ള ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചത്. നവംബര്‍ 16ന് റാഞ്ചിയിലാണ് അവസാന ഏകദിനം.അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് യഥാക്രമം മറ്റ് ഏകദിനങ്ങള്‍ നടക്കുക. മുംബൈ ഒക്ടോബര്‍ 30ന് ഇന്ത്യ എ ടീമുമായുള്ള പരിശീലന മത്സരത്തോടെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. പരിശീലന മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ് ഇടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: